05:22am 11 November 2026
NEWS
വാർഷിക പൊതുയോഗവും 49-ാം സ്ഥാപക ദിനാചരണവും നടത്തി
02/09/2025  09:09 AM IST
nila
വാർഷിക പൊതുയോഗവും 49-ാം സ്ഥാപക ദിനാചരണവും നടത്തി

ചെങ്ങന്നൂർ: മാർത്തോമ്മാ സഭയുടെ സാമൂഹ്യ സേവന വിഭാഗമായ കാർഡ്  നിസ്വാർത്ഥ സേവനത്തിൻ്റെ 48 വർഷങ്ങൾ പിന്നിടുന്നു. 1977-ൽ ആരംഭിച്ച കാർഡ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 502 ഗ്രാമങ്ങളിൽ സാമൂഹ്യ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നത്.
കാർഡിന്റെ 48 അം വാർഷിക പൊതുയോഗം പ്രസിഡൻ്റ്
ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചെങ്ങന്നൂർ തിട്ടമേൽ ഒലിവറ്റ് അരമനയിൽ നടന്നു.  2024-25 വർഷത്തെ റിപ്പോർട്ടും കണക്കും അടുത്ത സാമ്പത്തികവർഷത്തെപ്രവർത്തനങ്ങളുടെ ബഡ്ജറ്റും യോഗം അംഗീകരിച്ചു.  
തുടർന്ന് 49-ാം സ്ഥാപക ദിനാചരണം നടത്തി . കാർഡ് സെക്രട്ടറി റവ.എബി ടി മാമ്മൻ, കാർഡ് ഡയറക്ടർ റവ.ഷിബു സാമുവൽ, ട്രഷറർ വിക്ടർ ടി തോമസ് , അസി. കാർഡ് ഡയറക്ടർ റവ.ഷൈൻ എൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.